Thu, 10 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Cities To Be Reborn

Kannur

പ​ട്ട​ണ​ങ്ങ​ള്‍ പു​തു​മോ​ടി​യി​ലേ​ക്ക്; ബീ​ക്ക​ണ്‍ ടൗ​ണ്‍ പ​ദ്ധ​തി​ക്ക് തു​ട​ക്ക​ം

ക​ണ്ണൂ​ർ: ജി​ല്ല​യി​ലെ പ​ട്ട​ണ​ങ്ങ​ളെ വൃ​ത്തി​യും ഭം​ഗി​യു​മു​ള്ള​വ​യാ​ക്കി മാ​റ്റു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​പ്പി​ലാ​ക്കു​ന്ന 'ബീ​ക്ക​ണ്‍ ടൗ​ണ്‍ പ​ദ്ധ​തി​ക്ക് ജി​ല്ല​യി​ല്‍ തു​ട​ക്ക മാ​യി. ഓ​രോ ത​ദ്ദേ​ശ സ്ഥാ​പ​ന​ത്തി​ലെ​യും ഒ​രു പ്ര​ധാ​ന പ​ട്ട​ണ​ത്തെ മാ​തൃ​കാ ടൗ​ണ്‍ ആ​ക്കി മാ​റ്റു​ന്ന​താ​ണ് പ​ദ്ധ​തി​യു​ടെ ആ​ദ്യ​ഘ​ട്ടം. ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വി​വി​ധ സ​ര്‍​ക്കാ​ര്‍ വ​കു​പ്പു​ക​ളു​മാ​യി സ​ഹ​ക​രി​ച്ച് ജ​ന​കീ​യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യാ​ണ് പ്രോ​ജ​ക്ട് ബീ​ക്ക​ണ്‍ ടൗ​ണ്‍ ന​ട​പ്പി​ലാ​ക്കു​ക.
ഓ​ഗ​സ്റ്റ് 15ന് ​തു​ട​ങ്ങി ഒ​ക്ടോ​ബ​ര്‍ ര​ണ്ടു വ​രെ നീ​ണ്ടു​നി​ല്‍​ക്കു​ന്ന പ​ദ്ധ​തി​യു​ടെ ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ എ​ളു​പ്പ​ത്തി​ല്‍ പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ പ​റ്റു​ന്ന ശു​ചി​ത്വ- മാ​ലി​ന്യ സം​സ്‌​ക​ര​ണ- സൗ​ന്ദ​ര്യ​വ​ത്ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​പ്പി​ലാ​ക്കും. ഒ​രു പ​ട്ട​ണം മു​ഴു​വ​നാ​യോ വ​ലി​യ പ​ട്ട​ണ​മാ​ണെ​ങ്കി​ല്‍ 500 മു​ത​ല്‍ ഒ​രു കി​ലോ​മീ​റ്റ​ര്‍ വ​രെ ചു​റ്റ​ള​വി​ലു​ള്ള പ്ര​ദേ​ശ​മോ ആ​ണ് പ​ദ്ധ​തി​ക്കാ​യി തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. നി​ല​വി​ലെ ശു​ചി​ത്വ​നി​ല​വാ​രം അ​ള​ക്കു​ന്ന​തി​നാ​യി പ​ദ്ധ​തി​പ്ര​ദേ​ശ​ത്ത് ബെ​യ്‌​സ് ലൈ​ന്‍ സ​ര്‍​വേ ന​ട​ത്തു​ന്ന​താ​ണ് ആ​ദ്യ​പ​ടി. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ശു​ചി​ത്വ പ്ര​ശ്‌​ന​ങ്ങ​ളും അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളി​ലെ പോ​രാ​യ്മ​ക​ളും ക​ണ്ടെ​ത്തി അ​ടി​യ​ന്ത​ര ക​ര്‍​മ പ​ദ്ധ​തി ത​യാ​റാ​ക്കും.

ഒ​ക്ടോ​ബ​ര്‍ ര​ണ്ടു വ​രെ​യു​ള്ള കാ​ല​യ​ള​വി​ല്‍ ജ​ന​കീ​യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ ക്ലീ​നിം​ഗ് ഡ്രൈ​വു​ക​ളും സം​ഘ​ടി​പ്പി​ക്കും. ഓ​ണം ഉ​ള്‍​പ്പെ​ടെ​യു​ള്ള ഉ​ത്സ​വ​കാ​ല​യ​ള​വി​ല്‍ പ്ര​ത്യേ​ക ശു​ചി​ത്വ-​ഗ്രീ​ന്‍ പ്രോ​ട്ടോ ക്കോ​ള്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും ന​ട​പ്പി​ലാ​ക്കും.

ഒ​ക്ടോ​ബ​ര്‍ മൂ​ന്ന് മു​ത​ല്‍ മാ​ര്‍​ച്ച് 31 വ​രെ​യു​ള്ള ര​ണ്ടാം​ഘ​ട്ട​ത്തി​ല്‍ കൂ​ടു​ത​ല്‍ സ​മ​യം, ഫ​ണ്ട്, സാ​ങ്കേ​തി​ക അ​നു​മ​തി, വ​കു​പ്പു​ത​ല ഏ​കോ​പ​നം എ​ന്നി​വ ആ​വ​ശ്യ​മാ​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ് ന​ട​പ്പാ​ക്കു​ക. ന​ട​പ്പാ​ത, ഡ്രെ​യി​നേ​ജ്, തെ​രു​വു​വി​ള​ക്ക്, കു​ടി​വെ​ള്ള സൗ​ക​ര്യം, പൊ​തു​ശൗ​ചാ​ല​യ​ങ്ങ​ള്‍, പാ​ര്‍​ക്കിം​ഗ് ക്ര​മീ​ക​ര​ണം, വെ​ണ്ട​ര്‍ സോ​ണിം​ഗ്, പോ​ക്ക​റ്റ് പാ​ര്‍​ക്‌​സ്, ലാ​ന്‍​ഡ്‌​സ്‌​കേ​പ്പിം​ഗ്, സി​സി​ടി​വി സ്ഥാ​പി​ക്ക​ല്‍, ഗ്രീ​ന്‍ വി​ജി​ല​ന്‍​സ് തു​ട​ങ്ങി​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഈ ​ഘ​ട്ട​ത്തി​ല്‍ ന​ട​പ്പി​ലാ​ക്കും.

ശു​ചീ​ക​രി​ക്കു​ന്ന സ്ഥ​ല​ങ്ങ​ള്‍ വീ​ണ്ടും വൃ​ത്തി​കേ​ടാ​കു​ന്ന​ത് ത​ട​യാ​ന്‍ സ്ഥി​രം നി​രീ​ക്ഷ​ണ​വും പ്ര​തി​രോ​ധ സം​വി​ധാ​ന​വും ഏ​ര്‍​പ്പെ​ടു​ത്തും. പൊ​തു​സ്ഥ​ല​ങ്ങ​ളി​ലെ തു​പ്പ​ല്‍, മൂ​ത്ര​മൊ​ഴി​ക്ക​ല്‍ തു​ട​ങ്ങി​യ പ്ര​വ​ണ​ത​ക​ള്‍ ത​ട​യു​ന്ന​തി​നാ​യി പൊ​തു​ശൗ​ചാ​ല​യ സൗ​ക​ര്യ​ങ്ങ​ള്‍ വ​ര്‍​ധി​പ്പി​ക്കു​ന്ന​തി​നൊ​പ്പം ബോ​ധ​വ​ത്ക​ര​ണം, മു​ന്ന​റി​യി​പ്പ് ബോ​ര്‍​ഡു​ക​ള്‍ , നി​രീ​ക്ഷ​ണ സം​വി​ധാ​ന​ങ്ങ​ള്‍ എ​ന്നി​വ ശ​ക്തി​പ്പെ​ടു​ത്തും.
ശു​ചി​ത്വ മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഹ​രി​ത​ക​ര്‍​മ​സേ​ന, കു​ടും​ബ​ശ്രീ, വ്യാ​പാ​രി സം​ഘ​ട​ന​ക​ള്‍, റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​നു​ക​ള്‍, യു​വ​ജ​ന സം​ഘ​ട​ന​ക​ള്‍, നാ​ഷ​ന​ല്‍ സ​ര്‍​വീ​സ് സ്‌​കീം, എ​ന്‍​സി​സി, സ്റ്റു​ഡ​ന്‍റ് പോ​ലീ​സ്, വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍, സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ള്‍, സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ള്‍, പൊ​തു​ജ​ന​ങ്ങ​ള്‍ എ​ന്നി​വ​യെ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​ക്കും.

ബീ​ക്ക​ണ്‍ ടൗ​ണ്‍ പ​ദ്ധ​തി വി​ല​യി​രു​ത്തു​ന്ന​തി​ന് മൂ​ല്യ​നി​ര്‍​ണ​യ സം​വി​ധാ​ന​വും ഏ​ര്‍​പ്പെ​ടു​ത്തും. 'എ​ന്‍റെ ടൗ​ണ്‍ എ​ന്‍റെ അ​ഭി​മാ​നം' എ​ന്ന സ​ന്ദേ​ശ​ത്തി​ലൂ​ടെ പ​ട്ട​ണ​ങ്ങ​ളു​ടെ ശു​ചി​ത്വ പ​രി​പാ​ല​നം ഉ​റ​പ്പു​വ​രു​ത്തു​ക​യാ​ണ് പ്രോ​ജ​ക്ട് ബീ​ക്ക​ണ്‍ ടൗ​ണ്‍ പ​ദ്ധ​തി​യി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.
പ​ദ്ധ​തി​യു​ടെ ലോ​ഗോ പ്ര​കാ​ശ​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഹാ​ളി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ പ്ര​സി​ഡ​ന്‍റ് ബി​നോ​യ് കു​ര്യ​ന്‍, ജി​ല്ലാ ക​ള​ക്ട​ര്‍ പി. ​വി​ഷ്ണു​രാ​ജ് എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് നി​ര്‍​വ​ഹി​ച്ചു.

Latest News

Corehub Up